sabari

വെഞ്ഞാറമൂട്: ഇടതു സർക്കാർ സഹകരണ മേഖലയെ തകർത്തു എന്ന് ശബരിനാഥൻ എം.എൽ.എ അഭിപ്രായപ്പെട്ടു .മുൻ എം.എൽ.എയും, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റും, കോൺഗ്രസ് നേതാവുമായിരുന്ന പി.വിജയദാസിന്റെ എട്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് കോൺഗ്രസ് വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ ബാങ്ക് നിലവിൽ വരുന്നതോടെ സഹകരണമേഖലയുടെ സുതാര്യത നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം കമ്മിറ്റി ഹാളിൽ നടന്ന അനുസ്മരണത്തിൽ മണ്ഡലം പ്രസിഡന്റ് അഡ്വ. വെഞ്ഞാറമൂട് സുധീർ അദ്ധ്യക്ഷനായിരുന്നു. ഇ. ഷംസുദ്ദീൻ, അഡ്വ. കല്ലറ അനിൽകുമാർ, എം.എസ്. ഷാജി, മഹേഷ് ചേരിയിൽ, ഡി. സനൽകുമാർ, മോഹനൻ നായർ, കുഴിവിള ഗോപി, മുത്തുക്കാവ് ദിവാകരൻ, ബിനു എസ്.നായർ, എം.മണിയൻ പിള്ള, സി.ആർ. ദിവാകരൻ, പള്ളിവിള മുരളി, ബീനാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.