
ബാലരാമപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന പ്രതിഭകളോടൊപ്പം പരിപാടിക്ക് റസൽപുരം യു.പി.എസിൽ തുടക്കമായി. റിട്ട.ഫിംഗർ പ്രിന്റ് ബ്യൂറോ ഉദ്യോഗസ്ഥൻ വിജയകുമാരൻ നായർ, പാറക്കുട്ടിയമ്മ, രാമചന്ദ്രൻ എന്നീ പ്രതിഭകളെ വിദ്യാർത്ഥികളും അദ്ധ്യാപകരും വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികൾക്ക് ദിശാബോധം നൽകുന്ന തരത്തിലുള്ള ആശയവിനിമയമാണ് പ്രതിഭകളോടൊപ്പം പരിപാടി ലക്ഷ്യമിടുന്നത്. പി.ടി.എ പ്രസിഡന്റ് സുദർശനൻ, പി.ടി.എ വൈസ് പ്രസിഡന്റ് ജയലക്ഷ്മി, അജിത്ത് എന്നിവരും അദ്ധ്യാപകരും കുട്ടികളോടൊപ്പം പങ്കെടുത്തു. 28 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.