തിരുവനന്തപുരം: സംവരണ വിഷയത്തിൽ വിശ്വകർമ്മ സമുദായത്തോടുള്ള ദേവസ്വം ബോർഡിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ബോർഡ് ചെയർമാൻ, മെമ്പർ തസ്തികയിലേക്ക് വിശ്വകർമ്മ സമുദായത്തെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് കേരള വിശ്വകർമ്മ ഐക്യസമിതിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തി. വിശ്വകർമ്മ ഐക്യസമിതി സംസ്ഥാന ചെയർമാൻ ഡോ. ബി.രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രസാദ് കല്ലിയൂർ അദ്ധ്യക്ഷത വഹിച്ചു. സമുദായ കൂട്ടായ്മ രക്ഷാധികാരി ബി.രാജേന്ദ്രൻ, വിശ്വബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് ജ്യോതികുമാർ വെഞ്ഞാറമൂട്, സമസ്ത വിശ്വകർമ്മ സംഘം സംസ്ഥാന പ്രസിഡന്റ് ഹരി, വിരാട് വിശ്വകർമ്മ മിഷൻ പ്രസിഡന്റ് സുമിത്രൻ എന്നിവർ സംസാരിച്ചു.