sisu

കാട്ടാക്കട:ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.ക്ലാസ് ലൈബ്രേറിയൻമ്മാരുടെ ശില്പശാല,ശിശുദിന റാലി എന്നിവ നടന്നു.പി.ടി.എ പ്രസിഡന്റ് റോയ്ജോസ്,ഹെഡ്മാസ്റ്റർ യു.മധുസൂദനൻ നായർ,ഗാന്ധി ദർശൻ കോ ഓർഡിനേറ്റർ വട്ടപ്പാറ അനിൽ,ടി.രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.

കാട്ടാക്കട പൊന്നറ ശ്രീധർ മെമ്മോറിയൽ ഗവ.എൽ.പി.എസിൽ ശിശുദിനത്തിൽ സർഗവായ സമ്പൂർണ വായന പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്ഘാടനം കാട്ടാക്കട ബി.പി.ഒ കെ.സതീഷ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ജി.സതീന്ദ്രൻ ശിശുദിന റാലി ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകരും രക്ഷിതാക്കളും റാലിയിൽ പങ്കെടുത്തു.തുടർന്ന് കുട്ടികളുടെ ശിശുദിന പരിപാടികളും നടന്നു.

അമ്പൂരി കുട്ടമല മാർബെസേലിയോസ് ഇംഗ്ലീഷ് മീഡിയെ സ്കൂളിൽ നടന്ന ശിശുദിനാഘോഷവും ഘോഷയാത്രയും ഫാ.ജസ്റ്റിൻ നീലറത്തല ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സി.എൽ.ജീൻ,റവ.ഫാ.എബ്രഹാം,പി.ടി.എ പ്രസിഡന്റ് ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.