kk-shylaja
kk shylaja

തിരുവനന്തപുരം: കളരി ഉൾപ്പെടെ പരമ്പരാഗത ചികിത്സാ രീതികൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതി ആവിഷ‌്കരിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ സി.കെ.നാണുവിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി നിയമസഭയിൽ പറഞ്ഞു. ആയുർവേദ ചികിത്സാ സമ്പ്രദായത്തിന്റെ സാദ്ധ്യതകൾ ലോകമെമ്പാടും എത്തിക്കാൻ കണ്ണൂരിൽ ആയൂർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമായി റിസർച്ച് ആശുപത്രി, മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്റർ എന്നിവ തുടങ്ങാൻ 112 കോടി രൂപയുടെ കിഫ്ബി പദ്ധതിക്ക് അനുമതി നൽകി. ഇതിനായി 36.57 ഏക്കർ സ്ഥലം ആയുർവേദ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇടുക്കിയിൽ ആയുർവേദ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു വരികയാണ്. തിരുവനന്തപുരം ആയുർവേദ കോളേജിനോട് അനുബന്ധിച്ച് പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയുടെ വികസനത്തിന് മാസ്റ്റർപ്ലാൻ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.