sisu

ചിറയിൻകീഴ്:ശിശുദിനത്തോടനുബന്ധിച്ച് ചിറയിൻകീഴ് ശ്രീചിത്രാ പബ്ലിക് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് പി.ടി.എ പ്രസിഡന്റ് ഷീലാ പ്രവീൺ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആശ.എസ്.നായ‌ർ ശിശുദിന സന്ദേശം നൽകി.തുടർന്ന് കെ.ജി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.