തിരുവനന്തപുരം: ചെലവ് ചുരുക്കാതെ നിലനില്പില്ലെന്ന അവസ്ഥയിലാണ് കെ.എസ്.ആർ.ടി.സിയെന്നും അതിനാൽ കയ്‌പേറിയ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ എം.വിൻസെന്റിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി.
. ഇപ്പോഴത്തേത് പോലെ മുന്നോട്ടുപോയാൽ കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടേണ്ടിവരും. ചെലവ് കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ജീവനക്കാരുടെ എണ്ണം ഘട്ടം ഘട്ടമായി കുറയ്ക്കും. ലാഭകരമല്ലാത്ത ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യും.. ചില ഡിപ്പോകളിൽ നിന്ന് ബസ്സുകൾ മറ്റു ഡിപ്പോകളിലേക്ക് മാറ്റേണ്ടിയും വരും. നടപ്പാക്കിയ ചെലവുചുരുക്കൽ നടപടികളെല്ലാം വെള്ളത്തിലായ സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.