prameham

മുടപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തും മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി കുടുംബവും പ്രമേഹവും എന്ന മുദ്രാവാക്യവുമായി ബോധവത്കരണ റാലിയും സ്കൂൾ വിദ്യാത്ഥിനികൾക്ക് ക്വിസ് മത്സരവും ചിത്രരചനയും സംഘടിപ്പിച്ചു. മംഗലപുരം ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി വൈസ് പ്രഡിഡന്റ് സുമ ഇടവിളാകം ഉദ്‌ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ജയ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി. ജയ്മോൻ, ലളിതാംബിക, തങ്കച്ചി ജഗന്നിവാസൻ, എം.എസ്. ഉദയകുമാരി, സി.പി. സിന്ധു, മെഡിക്കൽ ഓഫീസർ ഡോ. മിനി. പി. മണി, ബ്ലോക്ക് ഹെൽത്ത്‌ ഓഫീസർ ശശി, ഹെൽത്ത്‌ ഇൻസ്പെക്ടർമാരായ അഖിലേഷ്, വികാസ്, ആശവർക്കർമാർ, കിംസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സിംഗ് വിദ്യാർത്ഥികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.