പാറശാല:ലഹരിക്കെതിരെ എക്സൈസ് വകുപ്പ് നടത്തിവരുന്ന ബോധവത്കരണ പരിപാടിയായ 'വിമുക്തി ' ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ നടന്നു.ഡെപ്യൂട്ടി പ്രിൻസിപ്പൽ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപകൻ വിപിൻ ചന്ദ്രൻ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും തുടർന്നുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ബോധവത്കരണം നടത്തി. വിദ്യാർത്ഥി പ്രതിനിധി ആർദ്ര പി.നായർ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ മറ്റുള്ളവർ ഏറ്റുചൊല്ലി.
ഫോട്ടോ: എക്സൈസ് വകുപ്പ് നടത്തിവരുന്ന ബോധവത്കരണ പരിപാടിയായ ' വിമുക്തി ' യുടെ ഭാഗമായി ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലെ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു