മുടപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രാദേശിക പ്രതിഭകളെ അറിയുക എന്ന പരിപാടിയുടെ ഭാഗമായി കൂന്തളൂർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ റിട്ട. ഹെഡ്മാസ്റ്ററും എഴുത്തുകാരനുമായ ഡി. സുചിത്രനെ സന്ദർശിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നല്കി. എഴുത്തനുഭവങ്ങൾ, രചനകളുടെ വ്യത്യസ്തത തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് അനിത, അദ്ധ്യാപകരായ ഉഷ, റീജ രമ്യ തുടങ്ങിയവർ കുട്ടികളെ അനുഗമിച്ചു.