വർക്കല :ഗുരുധർമ്മ പ്രചാരണസഭയുടെ വർക്കല മണ്ഡലത്തിന് കീഴിലുള്ള വിളബ്ഭാഗം -പ്ലാവഴികം യൂണിറ്റുകളുടെ ഉദ്ഘാടനം 16ന് വൈകിട്ട് 4ന് പ്ലാവഴികം ഉത്രാടം ഹാളിൽ ശ്രീനാരായണ ധർമ്മസംഘം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ത നിർവഹിക്കും. ജി.ഡി.പി.എസ് വർക്കല മണ്ഡലം പ്രസിഡന്റ്‌ സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മ സംഘം മുൻ ഖജാൻജി സ്വാമി പരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഡാേ. സുശീല ടീച്ചർ, കെ.ജി. സുരേഷ്, വാമനപുരം മനോഹരൻ, എസ്. പ്രകാശം, ബി. ശശികുമാർ, കെ. സുപ്രഭ, കോഹിന്നൂർ, ഉണ്ണികൃഷ്ണൻ, ജി. ഷാജി എന്നിവർ സംസാരിക്കും.