വർക്കല: കേരളീയം (കിസാക് )സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ നടൻ ജയന്റെ 39-ാമത് ചരമവാർഷികമായ 16ന് വൈകിട്ട് 5ന് വർക്കല മൈതാനത്ത് ജയൻ അനുസ്മരണവും സിനിമാ പ്രദർശനവും നടക്കും. പ്രസിഡന്റ്‌ ഷാജി ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രൊഫ. അലിയാർ അനുസ്മരണ പ്രഭാഷണം നടത്തും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷോണി. ജി. ചിറവിള, സെക്രട്ടറി അജയ് വർക്കല തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ജയൻ അഭിനയിച്ച ചിത്രങ്ങളിലെ പ്രധാന ഭാഗങ്ങൾ പ്രദർശിപ്പിക്കും.