വർക്കല: ശിവഗിരി മഠത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരുധർമ്മ പ്രചാരണ സഭയുടെ വർക്കല താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ ദിവസം മഹാസമാധിയിൽ നടന്ന സത്യ പ്രതിജ്ഞക്കു ശേഷം ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു. ഭാരവാഹികളായി രവീന്ദ്രൻ (രക്ഷാധികാരി ), എസ്. സുരേഷ്ബാബു (പ്രസിഡന്റ് ), ഉണ്ണികൃഷ്ണൻ. സി (ജനറൽ സെക്രട്ടറി ), ജി. ഷാജി (ഖജാൻജി എന്നിവരെ തിരഞ്ഞെടുത്തു.