പാറശാല: ലോകപ്രമേഹ ദിനത്തിൽ പാറശാല സരസ്വതി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ രാവിലെ 8.30ന് സംഘടിപ്പിച്ച 'പ്രമേഹ പ്രതിരോധ ചങ്ങല' റൂറൽ എസ്.പി. ബി. അശോകൻ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിന്റെയും സരസ്വതി ഹസ്തം ഒന്നാം വാർഷികത്തിന്റെയും ഉദ്‌ഘാടനം പ്രമുഖ കലാകാരൻ സൂര്യാ കൃഷ്ണമൂർത്തി നിർവഹിച്ചു. ചടങ്ങിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കന്യാകുമാരി എം.പി എച്ച്.വസന്തകുമാർ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായ തമിഴ്‌നാട് പൊലീസ് ഡിവൈ.എസ്.പി എസ്.ഉണ്ണിത്താനെ സൂര്യാ കൃഷ്ണമൂർത്തി ആദരിച്ചു. പുതുതായി ആരംഭിച്ച പേവാർഡിന്റെ ഉദ്‌ഘാടനം എച്ച്.വസന്തകുമാർ എം.പി യും, ആക്സിഡന്റ് ആൻഡ് ട്രോമോ കെയർ വിഭാഗത്തിന്റെ ഉദ്‌ഘാടനം ഡോ.ഗണേഷും, റീഹാബിലിറ്റേഷൻ ആൻഡ് പെയിൻ റിലീഫ് ക്ലിനിക്കിന്റെ ഉദ്‌ഘാടനം ഡോ.ഉണ്ണികൃഷ്ണനും നിർവഹിച്ചു. ഡയബറ്റിക് ക്ലിനിക്കിന്റെ 20-ാമത് വാർഷികോദ്ഘാടനം സിനിമ സീരിയൽ താരം ഇന്ദു തമ്പിയും, സരസ്വതി ഹാർട്ട് ഫൗണ്ടേഷന്റെ രണ്ടാം വാർഷിക ഉദ്‌ഘാടനം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കരമന ജയനും നിർവഹിച്ചു. രാജേഷ് കുമാർ എം.എൽ.എ ചടങ്ങിൽ പങ്കെടുത്തു. ഡോ.എസ്.കെ.അജയകുമാർ പ്രമേഹദിന സന്ദേശം നൽകി. സരസ്വതി പ്രമേഹ രുചിക്കൂട്ട് എന്ന പാചക പുസ്തകത്തിന്റെ പ്രകാശനം പാചക വിദഗ്ദ്ധ ആർ.രാജശ്രീ നിർവഹിച്ചു. മുൻ എം.എൽ.എ എ.ടി.ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ.ബെൻഡാർവിൻ, പി.പി.ഷിജു, ഡോ.എം.ജി.ബിന്ദു, ഡോ.സുരേഷ്‌കുമാർ, ഡോ.ഉണ്ണികൃഷ്ണൻ, ഡോ.ഗണേഷ്, അയിര ശശി, പാറശാല ബാലചന്ദ്രൻ, എ.എസ്.അജിതകുമാരി, പി.എസ്.മേഘവർണൻ, ബി.മനോഹരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. പ്രമേഹ ദിനത്തോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന, പ്രമേഹ രോഗ നിർണയം, പ്രമേഹ പാദ പരിശോധന എന്നിവയും സംഘടിപ്പിച്ചിരുന്നു.