കടയ്ക്കാവൂർ: ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ട നടത്തിയ ക്ഷേത്രങ്ങൾ സന്ദർശിക്കാനായി യാത്രതിരിച്ച ഇരുപത്തി അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന വാരണപള്ളി സത്സംഗ് സമിതി, ഗുരുദേവൻ രണ്ടാമത് പ്രതിഷ്ട നടത്തിയ വക്കം ദേവേശ്വര ക്ഷേത്രത്തിൽ ( പുത്തൻനട) ഇന്ന് രാവിലെ 9ന് എത്തിച്ചേരും. എസ്.എൻ.ഡി.പി ഭാരവാഹികൾ, ക്ഷേത്രഭരണസമിതി അംഗങ്ങൾ, ഗുരുധർമ്മപ്രചരണസഭ സമിതി അംഗങ്ങൾ, എന്നിവർ ചേർന്ന് സ്വീകരിക്കും.പ്രസിദ്ധ യൂറോളജി ഡോക്ടറും വേദാന്ത പണ്ഡിതനുമായ ഡോ. സാജുകൗശിക്ക് പരിപാടിയിൽ പങ്കെടുക്കും. രാവിലെ 9.30 മുതൽ 2.34വരെ ഗുരു ബ്രഹ്മ സന്നിധിയിൽ വിവിധ പരിപാടികൾ നടക്കും.