കല്ലമ്പലം :നബിദിനാഘോഷത്തോടനുബന്ധിച്ച് നാവായിക്കുളം ഡീസന്റ്മുക്ക് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ മിഫ്താഹുൽ ഉലൂം മദ്രസ ആഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനം ജമാ അത്ത് പ്രസിഡന്റ് അഡ്വ.ഇ.റിഹാസ് ഉദ്ഘാടനം ചെയ്തു.ചീഫ് ഇമാം അബ്ദുൽ ജബാർ മൗലവി അദ്ധ്യഷത വഹിച്ചു.സെക്രട്ടറി എ.നസീർ സ്വാഗതവും,വൈസ് പ്രസിഡന്റ് സലാഹുദ്ദീൻ മുസലിയാർ നന്ദിയും പറഞ്ഞു.തുടർന്ന് മദ്രസയിലെ ഇസ്ലാമിക കലാപരിപാടികളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾകൾക്കും,കഴിഞ്ഞ എസ്.എസ്.എൽ.സി,പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുമുള്ള സമ്മാനവും,ജീവകാരുണ്യ പ്രവത്തനത്തിനുള്ള സഹായവും വിതരണം ചെയ്തു.എം.ബി.ബി.എസിന് ഉന്നത വിജയം നേടിയ ഡീസന്റ്മുക്ക് ബിനു സദനത്തിൽ ഡോക്ടർ അമേയയെയും,തപാൽ വകുപ്പിൽ മികച്ച സേവനത്തിന് ടാക് സേവയടക്കം നിരവധി പുരസ്‌കാരം നേടിയ ഡീസന്റ്മുക്ക് ജമാഅത്തിൽപെട്ട ബിൻതാഹിറിനെയും പൊന്നാട അണിയിച്ച് ആദരിച്ചു.ചീഫ് ഇമാം അബ്ദുൽ ജബ്ബാർ മൗലവിയെ ജമാഅത്ത് പ്രസിഡന്റ് ആദരിച്ചു.