വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ തൊഴിൽ രഹിത വേതനം ഇനി മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം നടത്തും. ഇതിനായി നിലവിൽ വേതനം കൈപ്പറ്റിവരുന്ന ഗുണഭോക്താക്കൾ ആധാർ നമ്പർ ലിങ്കുചെയ്തിട്ടുള്ള ബാങ്ക് പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, റേഷൻ കാർഡ്, അധാർ, ടി.സി, എംപ്ലോയിമെന്റ് കാർഡ്, തൊഴിൽ രഹിത വിതരണ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും വരുമാന സർട്ടുഫിക്കറ്റ് എന്നിവയുമായി 27,28,29 തിയതികളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. മേൽപറഞ്ഞ രേഖകൾ ഹാജരാക്കാത്തവർക്ക് ഇനി മുതൽ വേതനം ലഭിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471- 2242042