തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം വെൺപാലവട്ടം ശാഖയിൽ യൂത്ത് മൂവ്മെന്റ് വാർഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശാഖാ പ്രസിഡന്റ് ജി. ശിവാനന്ദന്റെ അദ്ധ്യക്ഷതയിൽ നടന്നു.യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്ത്,യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ കടകംപള്ളി സനൽകുമാർ, കരിക്കകം സുരേഷ്, യൂത്ത്മൂവ്മെന്റ് ജില്ലാസെക്രട്ടറിയായിരുന്ന അരുൺ അശോക്, ചാക്ക ശാഖാസെക്രട്ടറി സനൽകുമാർ, ജ്യോതികുമാർ കുളത്തൂർ എന്നിവർ പങ്കെടുത്തു.യൂത്ത് മൂവ്മെന്റ് പ്രസിഡന്റായി എ. വിജയനെയും സെക്രട്ടറിയായി എസ്.പ്രധീഷിനെയും യൂണിയൻ കമ്മിറ്റി അംഗങ്ങളായി ജെ.മനോജിനെയും ട്രഷററായി അരുൺ എം.ജിയെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രജിത് എസ്.കെ,അതുൽ രാജ്, അൻജിത് അജയൻ,ശരത്,എസ്.വിഷ്ണു,എ. വിനോദ്,വി.പി.രധീഷ്,എസ്.ആനന്ദ് ലാൽ,എസ്.അഖിൽ എ,വിപിൻ ബിജു,അക്ഷയ് സി.ബി എന്നിവരെ തിരഞ്ഞെടുത്തു.