തിരുവനന്തപുരം: ഭാരത് ഭവനും നാടക് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ലഘു നാടകമേള സമാപിച്ചു. പന്ത്രണ്ട് പ്രമുഖ നാടക സംഘങ്ങൾ തങ്ങളുടെ ഏറ്റവും പുതിയ ചെറു നാടകങ്ങൾ അരങ്ങിലെത്തിച്ചു. നടൻ നെടുമുടി വേണു നാടകമേള ഉദ്ഘാടനം ചെയ്തു. ഒരിക്കലും മരിക്കാത്ത ജനകീയ കലാരൂപം നാടകമാണെന്നും ചെറുനാടകങ്ങൾ പ്രേക്ഷക മനസുകളിലേക്ക് അതിവേഗം സന്നിവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിജുവർമ്മ, കെ.കലാധരൻ, ശശി സൗപർണിക, ഡോ.രാജലക്ഷ്മി, സുരേഷ് ആറ്റുകാൽ എന്നിവർ സംബന്ധിച്ചു.