nehru

തിരുവനന്തപുരം : എൻ.ജി.ഒ അസോസിയേഷൻ സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്‌റുവിന്റെ 130-ാം ജന്മദിന അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. നെഹ്‌റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. സൗത്ത് ജില്ലാ സെക്രട്ടറി വിപിൻചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് എ. രാജശേഖരൻ നായർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സജീദ്, പേരൂർക്കട മോഹനൻ, സൗത്ത് ജില്ലാ ട്രഷറർ ആര്യനാട് ധനേഷ് എന്നിവർ സംസാരിച്ചു.