തിരുവനന്തപുരം: ആൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (എ.ഐ.ഡി.എസ്.ഒ)​ ജില്ലാ സമ്മേളനം ബേക്കറി ജംഗ്ഷനിലെ ഈശ്വര ചന്ദ്ര വിദ്യാസാഗർ സാംസ്കാരിക കേന്ദ്രത്തിൽ നാളെ നടക്കും. രാവിലെ 10ന് നടക്കുന്ന 'വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളും വിദ്യാർത്ഥികളുടെ കർത്തവ്യങ്ങളും' സെമിനാർ സംസ്ഥാന സെക്രട്ടറി പി.കെ. പ്രഭാഷ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എ. ഷൈജു അദ്ധ്യക്ഷത വഹിക്കും. മുൻ സംസ്ഥാന പ്രസിഡന്റ് എം. സുബ്രഹ്മണി മുഖ്യാതിഥിയാകും. ആൾ ഇന്ത്യ സേവ് എഡ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ മുഖ്യപ്രഭാഷണം നിർവഹിക്കും. മേധാ സുരേന്ദ്രനാഥ്, ​സിദ്ധാർത്ഥ്,​ അരുണ,​ ഷൈജു,​ ഗോവിന്ദ് ശശി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബിനു ബേബിയും സമാപന സമ്മേളനം എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി ആർ. കുമാറും ഉദ്ഘാടനം ചെയ്യും.