പാറശാല: പരശുവയ്ക്കൽ ഗവ.എൽ.പി സ്‌കൂളിലെ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സ്‌കൂൾ ലൈബ്രറിയിലേക്ക് നാട്ടുകാർ സംഭാവന ചെയ്ത പുസ്തകങ്ങളുടെ സമാഹരണം നടന്നു. ചടങ്ങിൽ പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ലൈബ്രറിക്കായി പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മല കുമാരി, വാർഡ് മെമ്പർ സാവിത്രി എന്നിവരുടെ സഹകരണത്തോടെ സമാഹരിച്ച പുസ്തകങ്ങൾ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ഹെഡ്മാസ്റ്റർ സുദർശന ബാബുവിന് കൈമാറി. ശിശുദിന റാലിയെ തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.