n-vasu
എൻ. വാസു

തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ദേവസ്വം കമ്മീഷണർ എൻ.വാസുവും ബോർഡ് അംഗമായി കെ.എസ്.രവിയും ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് 12.10 ന് നന്തൻകോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സുമംഗലി ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.

ദേവസ്വം മന്ത്റി കടകംപള്ളി സുരേന്ദ്രൻ, ബോർഡ് അംഗം അഡ്വ.എൻ.വിജകുമാർ,ദേവസ്വം കമ്മീഷണർ എം.ഹർഷൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.തുടർന്ന്, പ്രസിഡന്റും അംഗവും അധികാരം ഏ​റ്റെടുക്കും.സ്വീകരണ പരിപാടിക്ക് ശേഷം പുതിയ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ആദ്യ ബോർഡ് യോഗം ചേരും.

.2010നവംബർ മുതൽ 2013 ഫെബ്രുവരി വരെയും 2018 ഫെബ്രുവരി മുതൽ 2019 മാർച്ച് വരെയും തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായി വാസു പ്രവർത്തിച്ചിരുന്നു. ബോർ‌ഡ് അംഗമവുന്ന. ആലപ്പുഴ ചാരുംമൂട് ലീലാലയത്തിൽ കെ.എസ്.രവി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും കിസാൻസഭ ആലപ്പുഴ ജില്ലാ പ്രസിഡന്റുമാണ് ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.എസ്.ബി.റ്റിയിൽ നിന്ന് വിരമിച്ച ശ്രീകുമാരിയാണ് ഭാര്യ. മകൾ രശ്മി.മരുമകൻ ബിനു ടെലികോം എൻജിനിയർ.