വെള്ളറട: കാരക്കോണം പി.പി.എം ഹൈസ്‌കൂളിൽ വിദ്യാർത്ഥികളെ മാനേജ്മെന്റ് അധികൃതർ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് എസ്.എഫ്.ഐ വെള്ളറട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനേജ്മെന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിലേക്ക് മാർച്ച് നടത്തി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ശ്രീജിത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വിജയലൗലിൻ അദ്ധ്യക്ഷത വഹിച്ചു. കാരക്കോണം കുമാർ, ജി.കുമാർ, അനന്തു, അജിത്ത്, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. മാനേജ്മെന്റ് അധികൃതർ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥി കഴിഞ്ഞദിവസം വെള്ളറട പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മാനേജ്മെന്റിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.