വിതുര:വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടുകൂടി പ്രഥമ പ്രധാനമന്ത്രി ജവഹർലാൽനെഹ്റുവിൻെറ ജൻമദിനാഘോഷം സംഘടിപ്പിച്ചു.വിദ്യാർത്ഥികളും,അദ്ധ്യാപകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പ്രിൻസിപ്പൽ ഡോക്ടർ രഞ്ജിത് അലക്സാണ്ടർ നെഹ്റുഅനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു.അഡ്മിനിസ്ട്രേറ്റീവ് മാനേജർ അഡ്വ.എൽ.ബീന നേതൃത്വം നൽകി.