sss

നെയ്യാറ്റിൻകര : ഊരൂട്ടുകാല ഡോ. ജി.ആർ പബ്ലിക് സ്‌കൂളിൽ നടന്ന ശിശുദിനാഘോഷവും നിയമ അവബോധ പരിപാടിയും എം.എ.സി.ടി ഡിസ്ട്രിക്ട് ജഡ്ജി കെ.എൻ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സിസ്​റ്റർ മൈഥിലി അദ്ധ്യക്ഷത വഹിച്ചു. ആഘോഷപരിപാടികളിൽ അബ്ദുള്ള സുധീർ നെഹ്റുവിന്റെ വേഷമണിഞ്ഞു. നെയ്യാ​റ്റിൻകര കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ. അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ പി. രവിശങ്കർ പ്രസംഗിച്ചു. മാന്ത്രികൻ നാഥിന്റെ നേതൃത്വത്തിൽ മാജിക് പ്രദർശനം സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ് സ്വാഗതവും സ്‌കൂൾ അസിസ്​റ്റന്റ് ഹെഡ്‌ബോയ് മാധവ് ശേഖർ കൃതജ്ഞതയും പറഞ്ഞു.