കുഴിത്തുറ: കഞ്ചാവ് വില്പനക്കാരായ 4പേരെ നാഗർകോവിലിൽ പൊലീസ് അറസ്റ്റുചെയ്തു. ഇവരുടെ കൈയിൽ നിന്ന് 4.2 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പുതുകുടിയിരിപ്പ് സ്വദേശി രവി (48), ഡാനിയൽ (30), കാമരാജപുരം സ്വദേശി കണ്ണൻ (38),കീഴ്കാമരാജപുരം സ്വദേശി ജഗൻ (41) എന്നിവരെയാണ് അറസ്റ്റുചെയ്തത്. വടശ്ശേരി ഇൻസ്‌പെക്ടർ ബെർണാഡ് സേവ്യറും പൊലീസുകാരും വടശ്ശേരി എസ്.എം.ആർ.വി സ്കൂളിനടുത്ത് റോന്തു ചുറ്റവേയാണ് ഇവരെ പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാനായിരുന്നു കഞ്ചാവ്. ഉസിലാംപ്പട്ടി സ്വദേശി മേർക്കയി എന്ന ഏജന്റിന്റെ കൈയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നു ഇവർ പൊലീസിനോട് പറഞ്ഞു.