കഴക്കൂട്ടം: പോത്തൻകോട് ബ്ളോക്ക് പഞ്ചായത്തിൽ സ്ഥാപിച്ചിരുന്ന നെഹ്റു സ്മൃതി മണ്ഡപം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ നെഹ്റു സ്മൃതി സംഗമം നടത്തി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശിലാഫലകം പുനഃസ്ഥാപിക്കുംവരെ കോൺഗ്രസ് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. എസ്. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സ്മൃതിസംഗമത്തിൽ നെയ്യാറ്റിങ്കര സനൽ, എം.എ.വാഹിദ്, ജി.രതികുമാർ, എം.എ.ലത്തീഫ് , എം.മുനീർ, കൊയ്തൂർക്കോണം സുന്ദരൻ, വെമ്പായം അനിൽകുമാർ, എം.എസ്.അനിൽ ആറ്റിപ്ര അനിൽ, പുരുഷോത്തമൻ നായർ, മനോജ്, അഭിലാഷ് ആർ. നായർ, ജി.സുരേന്ദ്രൻ, എം.അൽത്താഫ് , കുന്നുംപുറം വാഹിദ്, എസ്.വസന്തകുമാരി, ജലജകുമാരി, ജോളി പത്രോസ്, ഭുവനചന്ദ്രൻ നായർ, കെ. ഓമന എന്നിവർ സംസാരിച്ചു.