ആര്യനാട്: കേന്ദ്ര സർക്കാരുമായി ചേർന്ന് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ സമയബന്ധിതമായി നടപടി പൂർത്തിയാക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി. കേരളാ വാട്ടർ അതോറിട്ടി ആര്യനാട് സെക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ.എസ്.ശബരീനാഥൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ്.എം.പി മുഖ്യാതിഥിയായി. വാട്ടർ അതോറിട്ടി ഓഫീസ് നിർമ്മാണത്തിന് ചുക്കാൻ പിടിച്ച നെടുമങ്ങാട് വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറായിരുന്ന സുധീറിന് ആര്യനാട് പ്രസ് ക്ലബിന്റെ ഉപഹാരം മന്ത്രി സമ്മാനിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ഷാമിലാബീഗം (ആര്യനാട്), എ.റഹിം (ഉഴമലയ്ക്കൽ), വെള്ളനാട് ശശി (വെള്ളനാട്), ജി.മണികണ്ഠൻ (കുറ്റിച്ചൽ), കെ.അനിൽകുമാർ (വിളപ്പിൽ), വാട്ടർ അതോറിട്ടി എം.ഡി എ.കൗശിഗൻ, ടെക്നിക്കൽ മെമ്പർ ടി.രവീന്ദ്രൻ, ചീഫ് എൻജിനിയർ ജി.ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ, ത്രിതല ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എസ്.ദീക്ഷിത്, ഈഞ്ചപ്പുരി സന്തു, കുറ്റിച്ചൽ ചന്ദ്രബാബു, ആര്യനാട് രാമചന്ദ്രൻ, വിനോബാ താഹ, ഈഞ്ചപ്പുരി രാജേന്ദ്രൻ, കരുണാകരൻ, ആർ.എസ്.ഹരി, വർണനാ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.