photo

നെടുമങ്ങാട് :താലൂക്ക് ആസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്നവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നെടുമങ്ങാട് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിനു മുന്നിൽ സത്യഗ്രഹം നടത്തി.നഗരമദ്ധ്യത്തെ കുളവിക്കോണം,നെട്ടിറച്ചിറ,കച്ചേരിനട,പഴകുറ്റി,ചന്തമുക്ക്,പതിനൊന്നാംകല്ല്,വാളിക്കോട്,നെട്ട,പൊന്നാറ നഗർ, കല്ലിംഗൽ,പുലിപ്പാറ,ആനാട്, മഞ്ച,അരുവിക്കര,ഇരിഞ്ചയം റോഡുകളാണ് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നത്.എക്സിക്യുട്ടീവ് എഞ്ചിനീയർ ആർ.ജ്യോതി,നെടുമങ്ങാട് എസ്.ഐ.സുനിൽഗോപി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണി നടത്തുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ ഉദ്ഘാടനം ചെയ്തു.മന്നൂർക്കോണം സത്യൻ, സി.രാധാകൃഷ്ണൻ നായർ,കെ.ജെ ബിനു,എം.എസ് ബിനു,മന്നൂർക്കോണം രാജേഷ്,ഇരുമരം സജി, ജി.സൈറസ്‌,മഹേഷ് ചന്ദ്രൻ,സജാദ് മന്നൂർക്കോണം,വലിയമല മോഹനൻ,നെട്ടയിൽ ഷിനു എന്നിവർ സംസാരിച്ചു.