തിരുവനന്തപുരം: 2019-20ലെ അഖിലേന്ത്യ പൊതുമേഖലാ ടേബിൾ ടെന്നീസ് ടൂർണമെന്റ് നാളെ (16) മുതൽ 19 വരെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9.30ന് ടൂർണമെന്റിന്റെ ഉദ്ഘാടനം എൽ.ഐ.സി എക്സിക്യുട്ടീവ് ഡയറക്ടർ കിരൺ സഹദേവ് നിർവഹിക്കും. എൽ.ഐ.സി, എഫ്.സി.ഐ, ആർ.ബി.ഐ, ഒ.എൻ.ജി.സി, ഇ.എസ്.ഐ.സി, എയർഇന്ത്യ എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.