malayinkil

മലയിൻകീഴ്: പൊതു സ്ഥാപനങ്ങളിൽ കൃത്രിമ ഭൂജല പരിപോഷണം പൂർത്തിയാക്കുന്ന ആദ്യത്തെ നിയോജകമണ്ഡലം കാട്ടാക്കടയാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രഖ്യാപിച്ചു. കൃത്രിമ ഭൂജല പരിപോഷണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉയർന്ന പ്രദേശങ്ങളിൽ ഭൂഗർഭജലത്തിന്റെ തോത് വർദ്ധിപ്പിക്കുന്നതിന് കുഴൽക്കിണറുകൾ റീച്ചാർജ് ചെയ്യുന്നതിനുള്ള സാദ്ധ്യതാ പഠനം നടത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഐ.ബി.സതീഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നേമം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഭൂജലവകുപ്പ് ഡയറക്ടർ ജോഷി മൃൺമയി ശശാങ്ക്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി, വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ഭൂജലവകുപ്പ് ഡയറക്ടർ ജോഷി മൃൺമയി ശശാങ്ക്, ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ. നിസാമുദ്ദീൻ, ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ജി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജികുമാർ എന്നിവർ സംസാരിച്ചു.

(ഫോട്ടോ അടിക്കുറിപ്പ്.....കൃത്രിമ ഭൂജല പരിപോഷണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ കാട്ടാക്കട നിയോജക മണ്ഡലത്തിനുള്ള പ്രഖ്യാപന രേഖ മന്ത്രി കെ.കൃഷ്ണൻകുട്ടി ഐ.ബി.സതീഷ്.എം.എൽ.എയ്ക്ക് കൈമാറുന്നു. എൽ.ശകുന്തളകുമാരി,വിളപ്പിൽ രാധാകൃഷ്ണൻ, ജോഷി മൃൺമയി ശശാങ്ക്, എ. നിസാമുദ്ദീൻ,അജികുമാർ എന്നിവർ സമീപം