നെടുമങ്ങാട് : ബാറിൽ മദ്യപിക്കുന്നതിനിടെ തൊഴിലാളിയെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസിൽ അറസ്റ്റിലായ വട്ടിയൂർക്കാവ് ഇലിപ്പോട് സൗഹൃദ നഗർ 89 -ൽ വാടകയ്ക്ക് താമസിക്കുന്ന അനികുട്ടൻ എന്ന സുവീഷ് (32), വട്ടിയൂർക്കാവ് വാഴോട്ട്കോണം മാന്നാംമൂട് വി പി 12/336-ൽ ഉഷാ നെസ്റ്റ് വീട്ടിൽ സിബി മാത്യു ( 27), വിളവൂർക്കൽ കുണ്ടമൻകടവ് ശിവമന്ദിരത്തിൽ ആദി എന്ന് വിളിക്കുന്ന അദിത് കൃഷ്ണ ( 27) എന്നിവരെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവരെന്ന് നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ രാജേഷ് കുമാറും എസ്.ഐ സുനിൽ ഗോപിയും പറഞ്ഞു.