തിരുവനന്തപുരം : ജവഹർലാൽ നെഹ്റുവിന്റെ 130-ാം ജന്മവാർഷികം ഡി.സി.സി ഓഫീസിൽ ആചരിച്ചു. നെഹ്റുവിന്റെ ഛായാചിത്രത്തിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ഡി.സി.സി ഭാരവാഹികളായ കടകംപള്ളി ഹരിദാസ്, എം. ശ്രീകണ്ഠൻ നായർ, പാളയം ഉദയൻ, ആർ. ഹരികുമാർ, ജലീൽ മുഹമ്മദ്, സി.ആർ. പ്രാണകുമാർ, വി. മുത്തുകൃഷ്ണൻ, ആനാട് ജയൻ, നദീറ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.