തിരുവനന്തപുരം: പ്രമേഹദിനത്തിൽ കിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ തെറ്റായ ജീവിത ശൈലി മാറ്റിക്കൊണ്ട് പ്രമേഹത്തെ പ്രതിരോധിക്കുക എന്ന സന്ദേശവുമായി ബീറ്റ് ഡയബറ്റീസ് എന്ന പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യമുള്ള തലമുറ വാർത്തെടുക്കുന്നതിനായി കുട്ടികളുടെ ഭക്ഷണം ക്രമീകരിക്കണമെന്ന് കിംസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എം.ഐ.സഹദുള്ള അഭിപ്രായപ്പെട്ടു. കാർമൽ സ്ക്കൂൾ, കിംസ് നഴ്സിംഗ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കുട്ടികൾ പങ്കാളികളായി. കിംസിലെ ഡോ.തുഷാന്ത് തോമസ്, ഡോ.രാജ് മോഹൻ, ഡോ.ഷീജാ മാധവൻ, ജെറി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. ട്രമ്മർ ജിനോയും സംഘവും അവതരിപ്പിച്ച താളമേളവും അരങ്ങേറി.