dyfi

തിരുവനന്തപുരം: അംബാനിക്ക് വേണ്ടി ബി.എസ്.എൻ.എല്ലിനെ കൊല്ലാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്‌.ഐയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് നടത്തും. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമും എറണാകുളത്ത് പ്രസിഡന്റ് എസ്. സതീഷും പത്തനംതിട്ടയിൽ ട്രഷറർ എസ്.കെ. സജീഷും മാർച്ച് ഉദ്ഘാടനം ചെയ്യും. കണ്ണൂരിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ. സനോജും കൊല്ലത്ത് കെ.യു. ജനീഷ്‌കുമാർ എം.എൽ.എയുമാണ് ഉദ്ഘാടകർ.