തിരുവനന്തപുരം: ദേശീയ ബാലതരംഗത്തിന്റെ ആഭിമുഖ്യത്തിൽ അരിസ്റ്റോ ജംഗ്ഷനിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കുട്ടികൾ രാജ്യത്തിന്റെ അഭിമാനമായി വളരട്ടെയെന്നും പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ആർജവം കുട്ടികളിൽ വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. കുട്ടികൾക്കുള്ള ശിശുദിന പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. ആഘോഷങ്ങളുടെ ഭാഗമായി നെഹ്റു പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. ബാലതരംഗം ചെയർമാൻ ടി. ശരത്ചന്ദ്ര പ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ ചെയർമാൻ പൂവച്ചൽ സുധീർ, പി.ജി ആദിത്യ, ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ, വിജയകുമാർ, ടി.പി പ്രസാദ്, അരിസ്റ്റോ ശശി തുടങ്ങിയവർ സംസാരിച്ചു.