school

കഴക്കൂട്ടം: ശിശുദിനവും മാതൃവന്ദനവും ഒരുക്കി മാതൃകയായി പള്ളിപുറം മോഡൽ പബ്ലിക് സ്‌കൂൾ. മാതൃത്വത്തിന്റെ മഹത്വം പുതിയ തലമുറയെ ബോദ്ധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മുൻ കൃഷിമന്ത്റി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൃപാലയം അഭയതീരം എന്നീ അഗതിമന്ദിരങ്ങളിലെ അമ്മമാരെ പുതുവസ്ത്രം നൽകി ആദരിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ. മുനീർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഡൽസി ജോസഫ് സ്വാഗതം പറഞ്ഞു. സ്‌കൂൾ എ.ഒ നജീബ് ആശംസകൾ അർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ജാസ്മിൻ നന്ദി പറഞ്ഞു.