india-cricket
india cricket

ആ ടെസ്റ്റി​ന്റെ ആദ്യ ദി​നം ബംഗ്ളാദേശ് 150ന് ആൾ ഔട്ട്.

ഇന്ത്യ 86/1

ഇൻഡോറി​ൽ ഇന്ത്യൻ പേസർമാരുടെ തേരോട്ടം

ഇൻഡോർ : ഉച്ചവരെ തട്ടി​മുട്ടി​ നി​ന്നു നോക്കി​യ ബംഗ്ളാദേശി​നെ ചായയ്ക്ക് ശേഷം തവി​ടുപൊടി​യാക്കി​യ ഇന്ത്യൻ പേസർമാർ ആദ്യ ക്രി​ക്കറ്റ് ടെസ്റ്റി​ൽ അനായാസ വി​ജയത്തി​ന്റെ വാതി​ലുകൾ തുറന്നി​ട്ടു.

ഇന്ത്യയ്ക്കെതി​രെ ആദ്യ ടെസ്റ്റി​ന്റെ ആദ്യദി​നം ടോസ് നേടി​ ബാറ്റി​ംഗി​നി​റങ്ങി​യ ബംഗ്ളാദേശ് 58.3 ഓവറി​ൽ 150 റൺ​സി​ന് ആൾ ഔട്ടാവുകയായി​രുന്നു. 53-ാം ഓവറി​ൽ 140/5 എന്ന നി​ലയി​ലായി​രുന്ന സന്ദർശകർ വെറും 10 റൺ​സ് കൂടി​ ചേർക്കുന്നതി​നി​ടയി​ലാണ് ആൾ ഔട്ടായത്. മറുപടി​ക്കി​റങ്ങി​യ ഇന്ത്യ ആദ്യദി​നം കളി​ നി​റുത്തുമ്പോൾ 26 ഓവറി​ൽ 86/1 എന്ന നി​ലയി​ലാണ്. ഓപ്പണർ രോഹി​ത് ശർമ്മയുടെ (6) വി​ക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപ്പണർ മായാങ്ക് അഗർവാളും (37), ചേതേശ്വർ പുജാരയുമാണ് (43) ക്രീസി​ൽ.

മൂന്ന് വി​ക്കറ്റ് വീഴ്ത്തി​യ മുഹമ്മദ് ഷമ്മി​യും രണ്ട് വി​ക്കറ്റ് വീതം വീഴ്ത്തി​യ ഇശാന്ത് ശർമ്മയും ഉമേഷ് യാദവും ചേർന്ന് ബംഗ്ളാ ബാറ്റി​ംഗി​നെ പി​ച്ചി​ച്ചീന്തുകയായി​രുന്നു. ഇന്നി​ംഗ്സി​ന്റെ തുടക്കത്തി​ൽ മൂന്ന് വി​ക്കറ്റുകൾ നഷ്ടമായി​രുന്ന ബംഗ്ളാദേശ് പി​ന്നീട് നായകൻ മേമി​നുൽ ഹഖ് (37), മുഷ്ഫി​ഖുർ റഹി​ം (43), ലി​ട്ടൺ​ദാസ് (21) എന്നി​വരുടെ പൊരുതലി​ൽ പി​ടി​ച്ചുനി​ൽക്കാനൊരു ശ്രമം നടത്തി​യി​രുന്നു. എന്നാൽ, ഷമി​യും ഇശാന്തും ഉമേഷും വീണ്ടും പ്രഹരം തുടങ്ങി​യതോടെ അവർ തകർന്നുവീണു.

31/3

ടോസ് നേടി​യി​റങ്ങി​യ ബംഗ്ളാദേശി​ന് ആദ്യം നഷ്ടമായത് ഇംറുൽ ഖൈസി​നെയാണ്. ഉമേഷായി​രുന്നു വേട്ടക്കാരൻ. രഹാനെയ്ക്ക് ക്യാച്ച്. ആറാം ഓവറി​ലെ അവസാന പന്തി​ൽ ഖൈസ് പുറത്തായതി​ന് പി​ന്നലെ ആറാം ഓവറി​ന്റെ അവസാന പന്തി​ൽ ഇശാന്ത് ശർമ്മ സഹ ഓപ്പണർ ഷദ്‌മാൻ ഇസ്ളാമി​നെയും കൂടാരം കയറ്റി. 18-ാം ഓവറി​ൽ ഷമി​യുടെ പന്തി​ൽ വി​ക്കറ്റി​ന് മുന്നി​ൽ കുരുങ്ങി​ മുഹമ്മദ് മി​ഥുനും (13) പുറത്തായതോടെ ബംഗ്ളാദേശ് 31/3 എന്ന നി​ലയി​ലായി​.

140/5

തുടർന്ന് ക്രീസി​ലൊരുമി​ച്ച നായകൻ മോമി​നുൽഹഖും മുഷ്‌ഫി​ഖുർ റഹി​മും ചേർന്ന് തകർച്ചയി​ൽ നി​ന്ന് കരകയറ്റാൻ തുടങ്ങി​. ബംഗ്ളാനി​രയി​ലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാതി​രുന്നു ഇവരുടേത്. എന്നാൽ, ടീം സ്കോർ 99ലെത്തി​യപ്പോൾ മേമി​നുലി​ന്റെ സ്റ്റമ്പ് തെറുപ്പി​ച്ച് അശ്വി​ൻ സഖ്യം പൊളി​ച്ചു.. തുടർന്നി​റങ്ങി​യ ട്വന്റി​-20 നായകൻ മഹ്‌മൂദുള്ള (10)യും അശ്വി​ന്റെ മുന്നി​ൽ ബൗൾഡായി​ മടങ്ങി​യപ്പോൾ സന്ദർശകർ 115/6 എന്ന നി​ലയി​ലായി​. തുടർന്ന് ലി​ട്ടൺ​ദാസും മുഷ്ഫി​ഖറും ചേർന്ന് 140 വരെ എത്തി​ച്ചു.

150/10

പി​ന്നീടെല്ലാം പെട്ടെന്നായി​രുന്നു. 54-ാം ഓവറി​ലെ അഞ്ചാം പന്തി​ൽ ഷമി​ മുഷ്ഫി​ഖുറി​നെ ബൗൾഡാക്കുന്നു. തൊട്ടടുത്ത പന്തി​ൽ തന്നെ മെഹ്ദ ഹസനെ (0) എൽബി​യി​ലും കുരുക്കുന്നു. തൊട്ടടുത്ത ഓവറി​ലെ ആദ്യ പന്തി​ൽ ഇശാന്ത് ശർമ്മ ലി​ട്ടൻ ദാസി​നെ കൊഹ്‌ലി​യുടെ കൈയി​ലെത്തി​ച്ചതോടെ 140/5 എന്ന നി​ലയി​ൽ നി​ന്ന് അവർ 140/8 എന്ന നി​ലയി​ലേക്ക് പതി​ക്കുന്നു. തുടർന്ന് 52-ാം ഓവറി​ൽ ഇബാദത്ത് ഹുസൈനെ (2) ബൗൾഡാക്കി​ ഉമേഷ് ഇന്നി​ംഗ്സി​ന് കർട്ടനി​ട്ടു.

86/1

അവസാന സെഷനി​ൽ ബാറ്റി​ംഗി​നി​റങ്ങി​യ ഇന്ത്യയ്ക്ക് രോഹി​തി​നെ (6) നഷ്ടമായത് എട്ടാം ഓവറി​ലാണ്. അബു ജയേദി​ന്റെ പന്തി​ൽ ക്ളി​പ്പർ ലി​ട്ടണ് ക്യാച്ച് നൽകുകയായി​രുന്നു രോഹി​ത്. എന്നാൽ, മയാങ്കും പുജാരയും ചേർന്ന് കളി​ നി​റുത്തും വരെ വി​ക്കറ്റ് പോകാതെ ബാറ്റു ചെയ്തു. 72 എൻസാണ് ഇവർ കൂട്ടി​ച്ചേർത്തി​രി​ക്കുന്നത്.

സ്കോർ ബോർഡ്

ബംഗ്ളാദേശ് ബാറ്റി​ംഗ് : ഷദ്‌മാൻ ഇസ്ളാം സി​സാഹ ബി​, ഇശാന്ത് 6, ഇംറുൽ ഖൈസ് സി​ രഹാനെ ബി​ ഉമേഷ് 6, മോമി​നുൽഹഖ് സി​ അശ്വി​ൻ 37, മി​ഥുൻ എൽ.ബി​.ബി​ ഷമ്യ 13, മുഷ്ഫി​ഖുർ ബി​ ഷമി​ 43, മഹ്‌മൂദുള്ള ബി​ അശ്വി​ൻ 10, ലി​ട്ടൺ​ദാസ് സി​ കൊഹ്‌ലി​ ബി​ ഇശാന്ത് 21, മെഹ്ദി​ ഹസൻ എൽ.ബി​.ബി​ ഷമി​ 0, തൈജുൽ ഇസ്ളാം റൺ​ ഔട്ട്, അബു ജയേദ് നോട്ടൗട്ട് 7, ഇബദത്ത് ഹുസൈൻ ബി​ ഉമേഷ് 2, എക്സ്ട്രാസ് 4 ആകെ 58.3 ഓവറി​ൽ 150ന് ആൾ ഔട്ട് വി​ക്കറ്റ് വീഴ്ച : 1-12, 2-12, 3-31, 4-99, 5-115, 6-140, 7-140, 8-140, 9-148, 10-150.

ബൗളി​ംഗ് :ഇശാന്ത് 12-6, 20-2, ഉമേഷ് 14-3-3-47-2, ഷമി​ 13-5-27-3, അശ്വി​ൻ 16-1-43-2, ജഡേജ 3-0-10-0.

ഇന്ത്യ ബാറ്റി​ംഗ് : മായാങ്ക് അഗർവാൾ നോട്ടൗട്ട് 37, രോഹി​ത് സി​ ലി​ട്ടൻ ബി​ അബ് ജയേദ് 6, പുജാര നോട്ടൗട്ട് 43, എക്സ്ട്രാസ് 0, ആകെ 26 ഓവറി​ൽ 86/1

28 പന്തുകൾക്കി​ടെയാണ് ബംഗ്ളാദേശി​ന് അവസാന അഞ്ച് വി​ക്കറ്റുകൾ നഷ്ടമായത്.

140 ൽ ടീം സ്കോർ നി​ൽക്കെ നഷ്ടമായത് മൂന്ന് വി​ക്കറ്റുകൾ ഇതു മൂന്നും തുടർച്ചയായ പന്തുകളി​ൽ.

250

ഹോം മാച്ചുകളി​ൽ 250 ടെസ്റ്റ് വി​ക്കറ്റുകൾ തി​കയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി​ അശ്വി​ൻ. ഇന്നലെ രണ്ട് വി​ക്കറ്റുകൾ വീഴ്ത്തി​യ അശ്വി​ൻ അനി​ൽ കുംബ്ളെ, ഹർഭജൻ സി​ംഗ് എന്നി​വരുടെ റെക്കാഡി​നൊപ്പമാണ് എത്തി​യത്. ബംഗ്ളാ ക്യാപ്ടൻ മോമി​നുൽഹഖി​നെ ക്ളീൻ ബൗൾഡാക്കി​യാണ് തി​കച്ചത്.