v-sasi-

തിരുവനന്തപുരം :ചിറയിൻകീഴിലെ പൊതുപരിപാടിക്ക് ശേഷം കാറിൽ മടങ്ങവേ രക്തം ഛർദ്ദിച്ച് കുഴഞ്ഞു വീണ ഡെപ്യൂട്ടി സ്‌പീക്കർ വി.ശശിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി ഡിസിപ്ലിനറി ഐ.സിയുവിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ പരിശോധനകൾക്ക് വിധേയനാക്കുകയാണെന്നും നിലവിൽ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ രാത്രി ഏഴ് മണിയോടെ ചിറയിൻകീഴ് കിഴുവില്ലം പഞ്ചായത്തിന്റെ സി.സി.ടി.വി.ശൃംഖല ഉദ്ഘാടനച്ചടങ്ങിൽ വി.ശശി അദ്ധ്യക്ഷനും മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടകനുമായിരുന്നു. അദ്ധ്യക്ഷ പ്രസംഗം നടത്തിയ അദ്ദേഹം ചടങ്ങിന് ശേഷം കാറിൽ മടങ്ങുമ്പോൾ കുറക്കടയിൽ വച്ച് രക്തം ഛർദ്ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പേഴ്സൽ അസിസ്റ്റന്റും ഗൺമാനും ചേർന്ന് അദ്ദേഹത്തെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.