വർക്കല : കേണൽ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ കരിയർ ഗൈഡൻസ് എന്നിവയുടെ സൗജന്യ ക്യാമ്പ് ഞായറാഴ്ച രാവിലെ 9ന് പോത്തൻകോട് എസ്.എൻ.ഡി.പി ഹാളിലും ഉച്ചയ്ക്ക് 2ന് കിളിമാനൂർ എസ്.എൻ ആഡിറ്റോറിയത്തിലുമായി നടക്കും. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ, കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ എന്നിവർ ക്യാമ്പുകൾ ഉദ്ഘാടനം ചെയ്യും. ഗ്രൂപ്പ് ക്യാപ്ടൻ സനൽകുമാർ (റിട്ട) ക്ളാസുകൾ നയിക്കും. 17 നും 23നും ഇടയിൽ പ്രായമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഫോൺ: 9946479001 , 9061915349.