തിരുവനന്തപുരം: ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷനിൽ നിന്ന് മുൻ സെക്രട്ടറി പി. പ്രദീപ്, വൈസ് പ്രസിഡന്റുമാരായ അജിത്ത് പ്രസാദ് ജയൻ, ആർ.സുഗതൻ,​ ജോയിന്റ് സെക്രട്ടറിമാരായ ജെ. ബദറുദീൻ, മന്മമഥൻ പിള്ള, ഓർഗനൈസിംഗ് സെക്രട്ടറിമാരായ കൃഷ്ണലാൽ,​ പി.എച്ച്.റഷീദ്, ട്രഷറർ പി. അജയകുമാർ എന്നിവരടക്കം 21 പേരെ പുറത്താക്കിയതായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അറിയിച്ചു. യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.സി. ജോൺ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സജി ചെന്നിക്കര, എക്‌സിക്യുട്ടീവ് സെക്രട്ടറി കെ.എം.അക്ബർ, ട്രഷറർ ജി. ത്യദീപ്, സംസ്ഥാന ഭാരവാഹികളായ സോണി മാത്യു,​ കെ.നന്ദകുമാർ, ബെന്നി കിണറ്റുകര,​ എ.എ.ജോസഫ്,​ സജി മാത്യു, കെ. സോദരൻ എന്നിവർ സംസാരിച്ചു.