
തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം ചാക്ക ശാഖയിൽ നടന്ന യൂത്ത്മൂവ്മെന്റ് രൂപീകരണ യോഗം ശാഖാപ്രസിഡന്റ് കെ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ. സനൽകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്ത്, ശാഖാവൈസ് പ്രസിഡന്റ് കെ. രാജീവ്, യൂണിയൻ കൗൺസിലർ പി.എസ്. പ്രേമചന്ദ്രൻ, കമ്മിറ്റി അംഗം സുഗദേവൻ, ഡയറക്ടർ ബോർഡ് അംഗം കരിക്കകം സുരേഷ് കുമാർ, കടകംപള്ളി സനൽ, യൂത്ത്മൂവ്മെന്റ് മുൻ ജില്ലാ കൺവീനർ അരുൺ അശോക്, വെൺപാലവട്ടം ശാഖ സെക്രട്ടറി ജി. സുരേഷ് കുമാർ, സൈബർ സേന ജില്ലാ വൈസ് ചെയർമാൻ കുളത്തൂർ ജ്യോതി തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് മൂവ്മെന്റ് സെക്രട്ടറി ദീപു .എം.എസ് നന്ദി പറഞ്ഞു. യൂത്ത് മൂവ്മെന്റ് സെക്രട്ടറിയായി ദീപു .എം.എസിനെയും പ്രസിഡന്റായി വിഘ്‌നേഷ് .എസ്.എസിനെയും വൈസ് പ്രസിഡന്റായി വിഷ്ണുമോനെയും ട്രഷററായി മിഥുനിനെയും യൂണിയൻ പ്രതിനിധിയായി കിരൺ .എമ്മിനെയും തിരഞ്ഞെടുത്തു.