ന്യൂഡൽഹി : ഭിന്നതാല്പര്യ വിഷയത്തിൽ മുൻ ക്യാപ്ടനും ബാംഗ്ളൂരിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനുമായ രാഹുൽ ദ്രാവിഡിന് ക്ളീൻ ചിറ്റ് നൽകി ബി.സി.സി.ഐ എത്തിക്സ് ഓഫീസർ മുൻ ബി.സി.സി.ഐ പ്രസിഡന്റും ഐ.പി.എൽ ടീം ചെന്നൈ സൂപ്പർകിംഗ്സ് ഉടമയുമായ എൻ. ശ്രീനിവാസന്റെ ഇന്ത്യാ സിമന്റ്സിലെ വൈസ് പ്രസിഡന്റ് സ്ഥാനവും എൻ.സി.എ തലവൻ സ്ഥാനവും ദ്രാവിഡ് ഒരുമിച്ച് വഹിക്കുന്നത് ഭിന്ന താല്പര്യ പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി മദ്ധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്ത നൽകിയ പരാതിയിലാണ് ദ്രാവിഡിന് ക്ളീൻ ചിറ്റ് ലഭിച്ചത്.