തിരുവനന്തപുരം :സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ ബ്യൂട്ടീഷൻസ് സംഘടന പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി പുനസംഘടിപ്പിക്കണമെന്ന് ബ്യൂട്ടിപാർലർ ഒാണേഴ്സ് സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എൻ. സുധീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ദീപ്തി അദ്ധ്യക്ഷത വഹിച്ചു. റെദ്ദീന സലിം,ശശിപ്രിയ,സുശീലാമ്മ തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ദീപ്തി (പ്രസിഡന്റ്), ശശിപ്രിയ (സെക്രട്ടറി), സുശീലാമ്മ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.