തിരുവനന്തപുരം : ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവകാലാരംഭമായ 17 മുതൽ എസ്.കെ ആശുപത്രിയിൽ കാർഡിയോളജി, ഒാർത്തോ വിഭാഗങ്ങളിലെ ലാബ് ടെസ്റ്റുകൾക്ക് 25 ശതമാനം ഇളവ് ഉണ്ടായിരിക്കും. കാർഡിയോളജി വിഭാഗത്തിൽ ലിപ്പിഡ് പ്രൊഫൈൻ, ഫാസ്റ്റിംഗ് ബ്ളഡ് ഷുഗർ, റാൻഡം ബ്ളഡ് ഷുഗർ, റീഹൽ ഫംഗ്ഷൻ ഇക്കോ, ടി.എം.ടി എന്നീ ടെസ്റ്റുകൾക്കും ഒാർത്തോ വിഭാഗത്തിൽ ആൽക്കലൈൻ ഫോസ്‌ഫേറ്റ്, കാൽസ്യം, ഫോസ്‌ഫറസ് എന്നീ ടെസ്റ്റുകൾക്കും എക്സ്റേക്കും ഇൗ നിരക്ക് ലഭിക്കും. തുടർന്നുള്ള കാലഘട്ടങ്ങളിൽ ഹജ്ജ് കുരിശുമല, മലയാറ്റൂർ തീർത്ഥാടകർക്കും അതത് തീർത്ഥാടന കാലയളവിൽ ഇൗ സൗജന്യനിരക്ക് ലഭ്യമാകുമെന്ന് ചെയർമാൻ കെ. ശിവൻകുട്ടി അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ: 9947811907, 9605109077.