തിരുവനന്തപുരം: വി.കെ. പ്രശാന്ത് എം.എൽ.എയുടെ ഓഫീസ് ശാസ്തമംഗലത്ത് തുറന്നു.മന്ത്രി. ഡോ.ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മേയർ കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.കെ.പ്രശാന്ത് സ്വാഗതം പറഞ്ഞു. ഗുരു ഗോപിനാഥ് ഫൗണ്ടേഷൻ ചെയർമാൻ കെ.സി വിക്രമൻ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ പാളയം രാജൻ, സി.സുദർശനൻ , പ്രശസ്‌ത ഗായകൻ പന്തളം ബാലൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർമാരും പ്രദേശവാസികളും പങ്കെടുത്തു. ശാസ്‌തമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസ് കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.