school

കിളിമാനൂർ :ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന "സർഗ്ഗ വായന സമ്പൂർണ വായന" ലൈബ്രറി പദ്ധതിക്ക് വേണ്ടിയുള്ള കിളിമാനൂർ ഗവ: എച്ച്.എസ്.എസിൽ പുസ്തക ശേഖരണം ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ശേഖരിച്ച പതിനായിരം പുസ്തകങ്ങൾ
മുഖ്യ മന്ത്രി പിണറായി വിജയൻ ഏറ്റു വാങ്ങിയിരുന്നു.രണ്ടാം ഘട്ടത്തിൽ ടീച്ചേഴ്സും പി.ടി.എ അംഗങ്ങളും ചേർന്ന് കഴിഞ്ഞ ദിവസം പ്രദേശത്തെ പ്രധാന ജംഗ്ഷനുകളിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. 18 വരെ പുസ്തകവണ്ടി പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് പുസ്തകങ്ങൾ ശേഖരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.