കിളിമാനൂർ: വിദേശത്തായിരുന്ന ഭർത്താവിനെയും എട്ടു വയസുള്ള മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. മടവൂർ, കൃഷ്ണൻകുന്ന് ഭാസ്കര വിലാസത്തിൽ സജിന്റെ ഭാര്യ പ്രജീന (29) , തൃശൂർ എരവ് കരിവാംവളവ്, വടക്കോട്ട് വീട്ടിൽ സിതിൻ (31) എന്നിവരാണ് അറസ്റ്റിലായത്. പ്രജീനയെ ഒരുമാസം മുമ്പ് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പള്ളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയിൽ നിന്നും ഇരുവരേയും പിടികൂടിയത്.
പ്രജീനയുടെ എട്ടുവയസുള്ള കുട്ടിയെ ഭർത്താവിന്റെ അമ്മയുടെ അടുത്ത് ഉപേക്ഷിച്ചാണ് പോയത്. സിതിന് മൂന്ന് വയസ്സുള്ള മകനുണ്ട്. പള്ളിക്കൽ എസ്.എച്ച്.ഒ അജി ജി നാഥ്, എസ്.ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.