sathyan-mla-ulghadanam-ch

കല്ലമ്പലം: കഥാപ്രസംഗവേദിയിൽ അരനൂറ്റാണ്ടോളം തിളങ്ങി നിന്ന പ്രശസ്ത കാഥികൻ മണമ്പൂർ ഡി.രാധാകൃഷ്ണന്റെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മണമ്പൂരിൽ പുരോഗമന കഥാപ്രസംഗ കലാസംഘടന ദക്ഷിണമേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടന്നു. അഡ്വ. ബി സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി തോന്നയ്ക്കൽ വാമദേവൻ സ്വാഗതവും, വൈസ് പ്രസിഡന്റ് വെൺമണി രാജു നന്ദിയും പറഞ്ഞു. തുടർന്ന് സംസ്ഥാന സംഗീത നാടക അക്കാഡമി അവാർഡ്‌ ജേതാവ് പുളിമാത്ത് ശ്രീകുമാർ, സംസ്ഥാന അദ്ധ്യാപക അവാർഡ്‌ ജേതാക്കളായ വാലഞ്ചേരി മോഹൻ, കെ. പ്രേമചന്ദ്രൻ എന്നിവരെ പുരസ്ക്കാരങ്ങൾ നല്കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്, ബി.ജെ.പി ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി, കഥാപ്രസംഗ പരിപോഷകൻ മുത്താന സുധാകരൻ, സാംസ്കാരിക പ്രവർത്തകൻ യു.എൻ ശ്രീകണ്ഠൻ, സാഹിത്യകാരൻ കുളമുട്ടം അഷറഫ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ മാവിള വിജയൻ, കാഥികന്മാരായ പ്രൊഫ.അയിലം ഉണ്ണി കഷ്ണൻ ,പ്രൊഫ. ചിറക്കര സലിം കുമാർ, വഞ്ചിയൂർ പ്രവീൺ കുമാർ ,ചവറ തുളസി, പുളിമാത്ത് ശ്രീകുമാർ, വെള്ളറട ലാൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.